ആദ്യം എന്ത് പഠിക്കണo ........ സമയം വില്ലനാകുമോ .....

വിദ്യർത്ഥികൾക്ക് ഏതൊരു സമയവും തോന്നുന്ന ഒന്നാണ് പരീക്ഷക്ക് ആദ്യം എന്ത് പഠിക്കണം എന്നുള്ളത്.
പരീക്ഷ അടുത്ത് കഴിഞ്ഞാൽ പിന്നെ എല്ലാ വിദ്യാർത്ഥികൾക്കും എങ്ങനെ പഠിക്കണം എന്ത് പഠിക്കണം എത്ര മണിക്കൂർ ഉറങ്ങണം എന്നൊക്കെയുള്ള സംശയങ്ങൾ ആണ്. പലർക്കും പല രീതിയിൽ പഠിക്കുന്നതാണിഷ്ടം . ചിലർക്ക് ഇഷ്ടമുള്ള വിഷയം ആദ്യം പഠിക്കുന്നത് വഴി ഒരുപാട് സമയം പഠിക്കുവാനും ഏകാഗ്രത കൂടെ കൂട്ടാനും സാധിക്കും. അതേസമയം,ചിലർക്ക് കഠിന ഭാഗം പഠിച്ചു തീർക്കുന്നത് വഴി ആത്മവിശ്വാസം ലഭിക്കുകയും തുടർന്ന് പഠിക്കാൻ ആവേശം ഉണ്ടാവുകയും ചെയ്യും .പഠിക്കുന്ന ഏതൊരു കാര്യവും ഏകാഗ്രതയോടുകൂടി പഠിക്കുവാൻ ശ്രെമിക്കുക. നാളെ എന്നതിന് പകരം ഇന്ന് എന്ന ആപ്തവാക്യം എന്നും മനസ്സിൽ ഉണ്ടാവുക തന്നെ വേണം .
പഠിക്കാൻ ഒരു സമയം ഉണ്ടോ …? എന്ന ചോദ്യത്തിന് ഒരു മറുപടി തരാൻ കഴിയില്ല കാരണം, ഓരോ വിദ്യാർത്ഥികളും ഓരോ സമയത് പഠിക്കുന്നതിനാൽ , എല്ലാവർക്കും ഒരു സമയത്ത്‌ പഠിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളിൽ വാശി പിടിപ്പിക്കുന്നതിൽ അർത്ഥമില്ല . ചില കുട്ടികൾ വൈകി ഉറങ്ങുന്നവരും ചിലർ നേരത്തെ ഉറങ്ങുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ ഇത് മനസ്സിലാക്കി വേണം പഠന സമയം തീരുമാനിക്കാൻ .ഓരോ ദിവസവും പഠിക്കുവാൻ മാറ്റി വെക്കുന്ന മണിക്കൂറുകൾ കൃത്യമായി പാലിക്കണം .പരീക്ഷ അടുക്കുമ്പോൾ പഠിക്കാം എന്ന ചിന്ത ഒഴിവാക്കി ആദ്യം മുതലേ ചിട്ടയോടെ പഠിക്കുന്ന ഒരാൾക്ക് സമയം വളരെ എളുപ്പത്തിൽ ക്രെമീകരിക്കാം . അങ്ങനെ പഠിച്ചാൽ പരീക്ഷ സമയത്തു റിവിഷൻ നടത്താനും കഴിയും .പ്രയാസം തോന്നുന്ന വിഷയത്തിന് കൂടുതൽ സമയം നൽകണം . ഒരു സമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാതെ ഒരു കാര്യം മാത്രം ചെയ്യുക. സ്വന്തം പഠനരീതി നന്നായി വിലയിരുത്തി മനസിലാക്കി വേണം സമയം ആസൂത്രണം ചെയ്യാൻ. ഒരു ദിവസം എത്ര സമയം പഠിക്കാൻ വിനയോഗിക്കണമെന്നത് മുതൽ ഓരോ വിഷയത്തിനും എത്ര സമയം ചിലവഴിക്കണമെന്ന കാര്യത്തിലും ധാരണ വേണം .ഇങ്ങനെ ഒക്കെ ആണേങ്കിൽ ഒരിക്കലും സമയം നമ്മൾക്ക് ഒരു വില്ലനായി മാറുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *







Have a Question?

Contact Us

We would like to hear from you. Please send us a message by filling out the form below and we will get back with you shortly.

First
Last


test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...