HISTORY OF BRILLIANT

പാലാ എന്ന കൊച്ചു ഗ്രാമത്തെ കേരളത്തിലെ തന്നെ, അല്ലെങ്കിൽ ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒരു സ്ഥലമാക്കി മാറ്റിയതിൽ ബ്രില്ലിയൻറ് സ്റ്റഡി സെന്ററിന് ഉള്ള പങ്ക് അത്ര ചെറുതല്ല. എന്നാൽ ഇന്ന് ഈ കാണുന്ന നിലയിലേക്കു ബ്രില്ലിയൻറ് എത്താൻ കഴിഞ്ഞതിനു പിന്നിൽ 1984 ൽ തുടങ്ങുന്ന ഒരു കഥ ഞങ്ങള്ക് പറയാനുണ്ട്.
1984-ൽ ചെറിയ ഒരു ട്യൂഷൻ സെന്റർ ആയി തുടങ്ങിയ ബ്രില്ലിയന്റിന് ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ആണ് സാറ്റലൈറ്റ് സെന്റേഴ്സ് ഉള്ളത്. കരുത്തുറ്റ സൗഹൃദത്തിന്റെ ഒരു പര്യായം കൂടിയാണ് ബ്രില്ലിയൻറ്. 37 വർഷങ്ങളുടെ വിജയ പാരമ്പര്യമാണ് ഞങ്ങൾക്കുള്ളത് എന്ന് അഭിമനപുരസ്സരം ഞങ്ങള്ക് പറയാൻ കഴിയും.
4 പേർ ചേർന്ന് 1984-ൽ ട്യൂഷൻ സെന്റർ ആയിട്ട്‌ തുടങ്ങിയെങ്കിലും പിന്നീട് എൻട്രൻസിന് വേണ്ടിയുള്ള പരിശീലന കേന്ദ്രമായി മാറുകയായിരുന്നു . 1986-ൽ ക്രാഷ് ബാച്ച് ആയിട്ടു ആയിരുന്നു തുടക്കം. പിന്നീട് 1987-ൽ ലോങ്റ്റർമ് ബാച്ചസ് തുടങ്ങുകയും, 1989-ൽ അത് റിപീറ്റർ ബാച്ച്കളിലേക് വളരുകയും ചെയ്തു. കൂടാതെ പ്രീ-ഡിഗ്രി,ഡിഗ്രി വിദ്യാർത്ഥികൾക് ആയുള്ള പ്രെത്യേക ക്ലാസ്സ്കളും എടുത്ത് പോന്നിരുന്നു. ഈ വളർച്ചകൾ എല്ലാം തന്നെ ചെറിയ ഒരു സ്ഥാപനത്തിൽ നിന്നായിരുന്നു. ഈ സമയത്ത് മികച്ച ലൈബ്രറി സൗകര്യങ്ങളോ, മികച്ച അധ്യാപകരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും വിജയം കൈവരിച് ക്രാഷ് ,ലോങ്റ്റർമ്റി,പീറ്റർ എല്ലാ ബാച്ചുകൾ മുന്നേറികൊണ്ടിരുന്നു. അൽഫോൻസാ കോളേജിന്റെ എതിർവശത്തുള്ള ചെറിയ ഒരു കെട്ടിടത്തിൽ നിന്ന് ആരംഭിച്ച, ഇന്ന് പാലാ നഗരത്തിൽ തന്നെ മുത്തോലിയിൽ 25 -ഏക്കറോളം വരുന്ന ഭൂമിയിൽ മീനച്ചിലാറിന്റെ തീരത്ത് തലയെടുപ്പോടുകൂടി, എൻട്രൻസ് കോച്ചിങ് രംഗത്തെ തന്നെ കേരളത്തിലെ നമ്പർ 1 സ്ഥാപനം ആയി, വിവിധ തലങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടു കൂടിയും ബ്രില്ലിയൻറ് ഇന്ന് നിലനിൽക്കുന്നു.
1990 -ൽ ആയിരുന്നു St. Antony ‘s സ്കൂളിലെ ആദ്യത്തെ സാറ്റലൈറ്റ് സെന്ററിന്റെ തുടക്കം. അത് 2021 ആകുമ്പോഴേക്കും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 20-ൽ അധികം സ്കൂളുകളിൽ എത്തി നില്കുന്നു. ആദ്യ കാലങ്ങളിൽ IIT വിദ്യാര്ഥികളോ IIT ക്ലാസ്കളോ ബ്രില്ലിയന്റിന് ഉണ്ടായിരുന്നില്ല. എന്നാൽ കുട്ടികളിലെ പ്രിത്യേക കഴിവ് തിരിച്ചറിഞ്ഞ ജോർജ് സർ, പല പ്രെമുഖരിൽ നിന്നും IIT പരീക്ഷയെ പറ്റി പഠിച്ചിട്ട് മികച്ച കഴിവുള്ള കുട്ടികളെ കണ്ടെത്തി മെഡിക്കൽ എൻട്രൻസിന്റെ കൂടെ IIT എൻട്രൻസ് കോച്ചിങ് കൂടി സ്റ്റാർട്ട് ചെയ്യുകയാരുന്നു. അതോടെ ചരിത്രം വഴിമാറി. 2008 -ൽ തുടങ്ങി 2021 – വരെയുള്ള കണക്കുകൾ എടുത്താൽ 1000 -ൽ അധികം കുട്ടികൾ ആണ് വിവിധ IIT കളിൽ ബ്രില്ലിയന്റിൽ നിന്ന് പ്രെവേശനം നേടിയത്. പിന്നെ വിവിധ സ്കൂളുകളിലായി അനേകം റെസിടെൻഷൽ ബാച്ചുകൾ, അവിടെയും വിജയം നമ്മുക്കൊപ്പം തന്നെയായിരുന്നു. എൻട്രൻസ് പരീക്ഷകളുടെ റാങ്ക് പ്രഖ്യാപിക്കുമ്പോൾ ബ്രില്ലിയൻറ് എന്നും കേരളത്തിലും, ഇന്ത്യയിലും ഒന്നാമത് തന്നെ. പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് മികച്ചത് IIT ഫീൽഡ് ആണെന്ന പൊതു അഭിപ്രായത്തിനു ഊന്നൽ നൽകിയത് ബ്രില്ലിയൻറ് ആണ് .

2010 – മുതൽ 2021 വരെയും ബ്രില്ലിയന്റിന്റെ സുവർണകാലഘട്ടം തന്നെ ആണ്.
2007 -ൽ A -ബ്ലോക്ക് തുടങ്ങി, ഇന്ന് B ,C ,D -ബ്ലോക്ക് വരെ എത്തി നിൽക്കുകയാണ് ബ്രില്ലിയൻറ്.
ബ്രില്ലിയൻറ് സ്റ്റഡി സെന്റർ എന്ന ഈ വലിയ കുടുംബം, വർഷങ്ങൾ പിന്നിട്ടപ്പോൾ മികച്ച അദ്ധ്യാപന പാഠവമുള്ള അദ്ധ്യാപകർ കുട്ടികളുടെ മികച്ച വിജയത്തിന് വേദിയൊരുക്കി. നിറഞ്ഞ മനസാന്നിധ്യവും , ആത്മാർത്ഥതയും ഉള്ള അദ്ധ്യാപകരും, ഓരോ ബാച്ച്കൾക്കും പ്രെത്യേകം നൽകിയിരിക്കുന്ന ക്ലാസ് ടീച്ചർമാരും കുട്ടികളുടെ വിജയത്തിനു മുതല്കൂട്ടായപ്പോൾ ,അനദ്ധ്യാപകരും ,ഡയറക്ടര്മാരും ചേർന്ന് വേണ്ട സൗകര്യങ്ങൾ ഒരുക്കി .
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രിത്യേക ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുങ്ങിയപ്പോൾ ക്ലാസ് ടീച്ചർമാർ തന്നെ കുട്ടികൾക്കു എല്ലാവിധ നിർദേശങ്ങളും നൽകി കുട്ടികൾക്കൊപ്പം ഹോസ്റ്റലിൽ തന്നെ കൂട്ടായി നിന്നു. ഇതും ബ്രില്ലിയന്റിനെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കൂടാതെ ബ്രില്ലിയന്റിന് മാത്രം അവകാശപെടാവുന്ന ഒന്നാണ് മികച്ച യാത്ര സൗകര്യങ്ങൾ. കുട്ടികൾക്കും ,അദ്ധ്യാപകർക്കും ഹോസ്റ്റലിൽ നിന്ന് ക്യാമ്പസ്സിലേക്ക് എത്താൻ കഴിയും വിധം എപ്പോഴും സജ്ജമായി ഡ്രൈവേഴ്‌സും വാഹനങ്ങളും .

2020ഓടെ കൊറോണ എന്ന മഹാമാരി ലോകത്തെ ആകമാനം പിടിച്ചു കുലുക്കിയപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങളെയായിരുന്നു. അവിടെയും ഓൺലൈൻ സാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ച വേദിയാണ് ബ്രില്ലിയന്റിന് ഒരുക്കാൻ സാധിച്ചത് .30 -ഓളം സ്റ്റുഡിയോകളും, മികച്ച ക്യാമറ,മികച്ച എഡിറ്റിംഗ് ഗ്രൂപ്കളും ഒരുക്കി കുട്ടികൾക്കു വീട്ടിലിരുന്നു ക്ലാസ്സ്കൾ കാണാനും പരീക്ഷകൾ കൃത്യമായി എഴുതാനും സൗകര്യങ്ങൾ ഒരുക്കി.
ഒരു മഹാമാരി ലോകത്തെ മുഴുവൻ സർവ്വാഭീതിയിലാക്കിയപ്പോഴും ഒരു കുടുംബം പോലെ എല്ലാവരും ഒരുമിച്ച് നിന്ന് വലിയവർ എന്നോ ചെറിയവർ എന്നോ വേർതിരിവില്ലാതെ കോറോണയെയും നേരിട്ടു.
2021 -ൽ റിസൽട്ടുകൾ വന്നപ്പോൾ ബ്രില്ലിയൻറ് ഫാമിലിയുടെ കൂട്ടായ പരിശ്രെമത്തിന്റെ മികവുറ്റ റാങ്കുകൾ ആയി ബ്രില്ലിയന്റിനെ തേടിയെത്തിയത്. എൻട്രൻസ് ചരിത്രത്തിൽ തന്നെ മുൻനിരയിൽ എത്തി നിൽക്കുന്നു ഇന്ന് ബ്രില്ലിയൻറ് .
4 പേരുടെ ആത്മാർത്ഥ സൗഹൃദത്തിൽ തുടങ്ങി ഇന്ന് 1000 -ൽ പരo ആളുകൾ അധ്യാപകരായും, അനധ്യാപകരായും ഇവിടെ സേവനമനിഷ്ഠിക്കുന്നു. കേരളത്തിലെ തന്നെ വലിയൊരു സ്വപ്നം ആയി ബ്രില്ലിയൻറ് വളർന്നിരിക്കുന്നു .
37 വർഷത്തെ സേവനപാരമ്പര്യവുമായി 2021 -ൽ എത്തിനിൽക്കുമ്പോഴും ഞങ്ങള്ക് പറയാൻ ഉള്ളത്
ഇത്രമാത്രം ……
ഇത് ഒന്നോ രണ്ടോ പേരടങ്ങുന്ന ഒരു അണുകുടുംബത്തിന്റെ കഥയല്ല, മറിച്ചു അനേകം പേരുടെ ആത്മാർത്ഥമായ പരിശ്രെമത്തിന്റെ ഏടുകൾ പറയാനുള്ള വലിയൊരു കൂട്ടുകുടുംബത്തിന്റെ കഥയാണ്. മികച്ച വിജയങ്ങളുടെ പാതയിൽ എത്തിയിട്ടും ഇനിയും മികച്ച വിജയങ്ങൾ കരസ്ഥമാക്കാനുള്ള ആത്മാർത്ഥ പരിശ്രെമത്തിലാണ് ഞങ്ങൾ ….
വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വ്യക്തിത്വത്തിന് ഉടമയായ ഇന്ത്യയുടെ
” മിസൈൽ മാൻ “ ആയ ഡോ.എ .പി .ജെ .അബ്ദുൽ കാലം സ്വപ്നം കണ്ടതുപോലെ …….
ഇന്ത്യ 2021 -ൽ എത്തുമ്പോൾ കഴിവുറ്റ ,മികച്ച ,തലമുറയെ വാർത്തെടുക്കുന്നതിൽ ബ്രില്ലിയന്റിനും അഭിമാനാർഹമായ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞു എന്ന് സർവ അഭിമാനത്തോടേയും ഞങ്ങൾക്കും പറയാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *







Have a Question?

Contact Us

We would like to hear from you. Please send us a message by filling out the form below and we will get back with you shortly.

First
Last


test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...