NEET-UG ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, വെറ്ററിനറി സയൻസ് അണ്ടർ ഗ്രാഡ്വേറ്റ് 2025-26 പ്രവേശനത്തിനു വഴിയൊരുക്കുന്ന നീറ്റ് യുജി പരീക്ഷയ്ക്കു തയാറെടുക്കുന്നവർ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

അപേക്ഷാ ഫോം:

• അപേക്ഷാഫോമിലെ ചിലയിടങ്ങളിൽ, നിർദിഷ്ട തീയതികളിൽ അനുവദിക്കുന്നവയൊഴികെ, റജിസ്ട്രേഷനുശേഷം ഒരു തിരുത്തും അനുവദിക്കില്ല. Submit Button അമർത്തുന്നതിനു മുൻപ് എല്ലാം ശരിയെന്ന് ഉറപ്പാക്കണം.
• അപേക്ഷിക്കാൻ അവസാന ദിവസം വരെ കാത്തിരിക്കരുത്.
• ഒരാൾ ഒരപേക്ഷ മാത്രമേ അയയ്ക്കാവൂ.
• സിസ്റ്റത്തിൽ നിന്നു കിട്ടുന്ന അപേക്ഷാനമ്പറും പണമടച്ചതിൻ്റെ കൺഫർമേഷൻ പേജും സൂക്ഷിച്ചു വയ്ക്കണം.
• മൊബൈൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും വിദ്യാർഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം. ഇവ ഒടിപിയിലൂടെ ഉറപ്പാക്കണം. ഇവയിലേക്കാണ് അറിയിപ്പുകൾ വരിക. കൺഫർമേഷൻ പേജ്, ഒഎംആർ ഷീറ്റിൻ്റെ സ്കാൻ, സ്കോർ കാർഡ് എന്നിവയുടെ പകർപ്പ് ഇമെയിലിൽ കിട്ടും. രക്ഷിതാവിൻ്റെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഇത്തവണ നിർബന്ധമായും നൽകേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

• നീറ്റിനു റജിസ്റ്റർ ചെയ്യുമ്പോൾ എഎഫ്എംസി ഓപ്റ്റ് ചെയ്തവരിൽ നിന്നു മികവുനോക്കി വേണ്ടത്ര പേരെ ക്ഷണിച്ച്, വിശേഷടെസ്റ്റുകൾക്കു വിധേയരാക്കി ആ സ്ഥാപനം അന്തിമ സിലക്ഷൻ നടത്തും.
• അപേക്ഷാവേളയിൽ സമ്മതം നൽകിയാൽ കൺഫർമേഷൻ പേജ്, അഡ്മിറ്റ് കാർഡ്, സ്കോർ കാർഡ്, ഒഎംആർ ഷീറ്റിന്റെ സ്കാൻ, മുതലായവ ഡിജിലോക്കറിന്റെ https://digilocker.gov.in എന്ന സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. UMANG വഴിയും വിവരങ്ങൾ കിട്ടും. രണ്ട് ആപ്പുകളും മൊബൈൽ പ്ലേസ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യാം.
• തപാലിലോ ഇമെയിലിലോ ഒരു രേഖയും അയച്ചുകൊടുക്കേണ്ടതില്ല.
• നീറ്റ് സിലബസ് ഇൻഫർമേഷൻ ബുള്ളറ്റിൻ്റെ മൂന്നാം അനുബന്ധത്തിലുണ്ട്.
• ഭിന്നശേഷിക്കാർക്ക് ആവശ്യമെങ്കിൽ പരീക്ഷയെഴുതാൻ സഹായിയെ (സ്ക്രൈബ്) ഏർപ്പെടുത്താനുള്ള വ്യവസ്ഥകൾ ബുള്ളറ്റിനിലുണ്ട്.
• പുതിയ അറിയിപ്പുകളുണ്ടോയെന്ന് www.nta.ac.in എന്ന സൈറ്റിൽ ഇടയ്ക്കു നോക്കണം.

പെർസെന്റേജും പെർസെൻ്റൈലും:

• വിദ്യാർഥി നേടുന്ന മാർക്ക് ഇത്ര ശതമാനം (%) എന്ന് നാം പറയാറുണ്ട്. പക്ഷേ, പെർസെൻ്റെൽ എന്നത് മറ്റു കുട്ടികളുടെ പ്രകടനത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ പെർസെൻ്റൈൽ 77-ാമത്തേത് എന്നു പറഞ്ഞാൽ, 77% പേരുടെ മാർക്ക് നിങ്ങളുടേതിനു തുല്യമോ അതിൽ താഴെയോ എന്ന് മനസ്സിലാക്കാം. 23% പേരുടെ മാർക്ക് നിങ്ങളുടേതിനെക്കാൾ മെച്ചമാണെന്നും പറയാം. പ്രവേശനാർഹതയ്ക്ക് 50-ാം പെർസെന്റെലെങ്കിലും വേണ്ടപ്പോൾ, റാങ്ക്ലിസ്റ്റിലെ ആദ്യപകുതിയിൽ വരുന്നവർക്കേ പ്രവേശനത്തിന് അർഹതയുണ്ടാവൂ.
• ഉത്തരങ്ങളുടെ പുനർമൂല്യനിർണയമോ, മാർക്ക് വീണ്ടും കൂട്ടലോ ഇല്ല.
• ഓരോ കാറ്റഗറിയിലും 5% ഭിന്നശേഷിക്കാർക്ക്.
• ആകെ 720 മാർക്കാണു നീറ്റ് പരീക്ഷയിൽ. ഫിസിക്സിനും കെമിസ്ട്രിക്കും 45 ചോദ്യങ്ങൾ വീതം, ഇരുപേപ്പറുകൾക്കും ആകെ മാർക്ക് 180 വീതം. ബയോളജിക്കു 90 ചോദ്യങ്ങളുണ്ട്, ആകെ മാർക്ക് 360.
• സർക്കാർ / സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്ര സർവകലാശാലകൾ എന്നിവയിലെ ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിൽ പട്ടികജാതി / പട്ടികവർഗ / പിന്നാക്ക / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 15 / 7.5 / 27 / 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

മലയാളം ഓപ്റ്റ് ചെയ്താൽ:

• നീറ്റ് യുജിയിൽ ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യങ്ങൾ ലഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമാണു മലയാളത്തിൽ ചോദ്യം കിട്ടുക. മലയാളം തിരഞ്ഞെടുക്കുന്നവർ ഒരു കാര്യമോർക്കണം. ഇഷ്ടമുള്ള 3 പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കാനാണ് നിർദേശം. സാധാരണഗതിയിൽ ഇതനുസരിച്ച് കേന്ദ്രം അനുവദിച്ചുകിട്ടും. പക്ഷേ മലയാളത്തിൽ ചോദ്യം വേണമെന്ന് കാണിച്ചവരുടെ കാര്യത്തിൽ, അവർ ആവശ്യപ്പെട്ട കേന്ദ്രങ്ങളിലൊന്നും വേണ്ടത്ര മലയാളം അപേക്ഷകരില്ലാത്തപക്ഷം, ചോദിച്ചിട്ടില്ലാത്ത ഏതെങ്കിലും കേന്ദ്രത്തിലേക്ക് കംപ്യൂട്ടർ നമ്മെ അലോട്ട് ചെയ്തെന്നിരിക്കും. ഏതു പ്രാദേശികഭാഷയിൽ ചോദ്യക്കടലാസ് ആവശ്യപ്പെട്ടാലും ഈ അസൗകര്യമുണ്ടാവാം.
• സിസ്റ്റത്തിൽ നിന്നു കിട്ടുന്ന അപേക്ഷാനമ്പറും പണമടച്ചതിൻ്റെ കൺഫർമേഷൻ പേജും സൂക്ഷിച്ചുവയ്ക്കണം.
• അപേക്ഷിക്കാൻ പ്രയാസമുള്ളവർക്ക് രാജ്യമെമ്പാടുമുള്ള കോമൺ സർവീസസ് സെൻ്ററുകളുടെ സേവനം പ്രയോജനപ്പെടുത്താം. സെൻ്ററുകൾ കണ്ടെത്താൻ വെബ് https://locator.csccloud.in.
• വെളുത്ത പശ്ചാത്തലത്തിലുള്ള 8 പാസ്പോർട്ട് സൈസ് ഫോട്ടോകൾ എടുത്തുവയ്ക്കുക.
• https://nta.ac.in ലെ ഡൗൺലോഡ് ലിങ്കിൽ മുൻവർഷങ്ങളിലെ ചോദ്യക്കടലാസുകൾ വരും.

Check Out The Videos To Learn The Step By Step Procedure For NEET 2025 Registration!






Leave a Reply

Your email address will not be published. Required fields are marked *







Have a Question?

Contact Us

We would like to hear from you. Please send us a message by filling out the form below and we will get back with you shortly.

First
Last


test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...