ഏറ്റവും മിടുക്കരെ തെരഞ്ഞെടുക്കുകയാണല്ലോ എൻട്രൻസ് പരീക്ഷകളുടെ ലക്ഷ്യം. MBBS പോലുള്ള കോഴ്സുകളിൽ ചേരുന്ന വിദ്യാർത്ഥികൾ നന്നായി പഠിക്കുന്നവരും ഒരുപാട് ക്ഷമയുള്ളവരും ശുഭാപ്തിവിശ്വാസം കൈവിടാതെ ശ്രമിക്കുന്നവരുമാവണം.Medical രംഗത്ത് പ്രതിസന്ധികളിലും തളരാത്ത മനസ്സുള്ളവരെ ആണ് ആവശ്യം.
സമയത്തിന്റെ പ്രാധാന്യം
സമയം എന്നത് എല്ലാവർക്കും ഒരേ പോലെയാണ് ലഭിക്കുക. അത് എങ്ങനെ പ്രയോജനപ്രദമായി ഉപയോഗിക്കുന്നു എന്നതനുസരിച്ചാവും പഠനവും നന്നാവുക. കൂടുതൽ സമയം നന്നായി പഠിക്കുന്നവർ നല്ല റാങ്കുകളുടെ സിംഹഭാഗവും നേടുന്നു . മുൻ വർഷങ്ങളിലെ AIIMS- AFMC ജേതാക്കളൊക്കെ ഒരു ദിവസം 12 മുതൽ 16 മണിക്കൂർ വരെ എൻട്രൻസ് പഠനത്തിനായി മാറ്റി വച്ചിരുന്നു. യാത്രാസമയത്തും, ഭക്ഷണ സമയത്തും വരെ പഠിക്കാനുള്ള കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുന്ന മിടുക്കരെ കണ്ടിട്ടുണ്ട്.
2021-2022 COVID കാലഘട്ടത്തിൽ Online പഠനത്തിനായി ഒരുപാട് വിദ്യാർത്ഥികൾ സ്മാർട്ട് ഫോണുകളെ ആശ്രയിച്ചിരുന്നു. വിജയികളായ 20 ശതമാനം കുട്ടികൾ Online വഴി ലഭിച്ച RESOURCES കൃത്യമായി ഉപയോഗിച്ചവരാണ്.
വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ സർവ്വേ റിപ്പോർട്ട്പ്രകാരം smart device, social media ,( YouTube, Instagram etc) വഴി ദിവസം ശരാശരി 2 – 4 മണിക്കൂറെങ്കിലും പഠനവുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്കായി 80 ശതമാനം കുട്ടികളും നഷ്ടപ്പെടുത്തിയിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. Digital Well being app വഴി ഓരോ Android Apps ഉപയോഗിച്ച സമയം നോക്കിക്കഴിഞ്ഞാൽ ഇതിന്റെ ഭീകരത മനസ്സിലാവും. Instagram/Facebook ആണ് പ്രധാന വില്ലൻമാർ .
COVID കാലം ദൂരെ മാഞ്ഞുപോയി. ഇനിയുള്ള ദിവസങ്ങൾ Mobile Phone -നോടുള്ള സ്നേഹം കുറയ്ക്കുകയും പുസ്തകങ്ങൾ, ക്ലാസുകൾ,ചോദ്യപേപ്പറുകൾ എന്നിവ വഴി പരമാവധി അറിവു നേടുകയും പ്രഫസർമാർ ,ക്ലാസ്ടീച്ചർമാർ, കൂട്ടുകാർ എന്നിവരോട് സഹായം ആവശ്യപ്പെടുകയും ചെയ്യാം. കൂട്ടുകാരോട് ഒരു പാട് നേരം സംസാരിച്ച് ” വിഷയത്തിൽ നിന്നും തെന്നി മാറാതെ ” സമയം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. നിങ്ങളുടെ സമയം വിലമതിക്കുന്ന, പരസ്പരം വളരാൻ സഹായിക്കുന്ന ലക്ഷ്യബോധമുള്ള ഒത്തിരി കൂട്ടുകാരെ ബ്രില്യന്റൽ നിങ്ങൾക്ക് ലഭിക്കും. ഭാഗ്യമുണ്ടെങ്കിൽ, ഒരേ മെഡിക്കൽ കോളേജിൽ അവരെ വീണ്ടും കാണാം. വീഞ്ഞു പോലെ മധുരിക്കുന്ന ഒരു കാലം നിങ്ങളെ കാത്തിരിപ്പുണ്ടാവും.
ടൈം ടേബിളും പരീക്ഷകളും
NEET പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിൽ ടൈം ടേബിളിനും weekly-model പരീക്ഷകൾക്കും വലിയ പ്രാധാന്യമുണ്ട്. Topic തീരുമോ എന്ന് യാതൊരു പേടിയും വേണ്ട. ബ്രില്യന്റിലെ അക്കാദമിക് Timetable – ന് ഒപ്പം പഠിച്ചു മുന്നേറിയാൽ മതിയാവും, സാധിക്കുമെങ്കിൽ നാളത്തെ ക്ലാസിന് ഇന്നുതന്നെ Topic വായിച്ചു തുടങ്ങാം. Online ക്ലാസുകൾക്ക് നേരത്തെ തന്നെ Timetable തരാറുണ്ട്. ഒന്നുമറിയാതെ ക്ലാസ് കാണുന്നതും തലേ ദിവസം പറ്റാവുന്നതെല്ലാം പഠിച്ചു മനസ്സിലാക്കി ക്ലാസിൽ പങ്കെടുക്കുന്നതിലും വലിയ വ്യത്യാസമുണ്ട്.
ഉറക്കം വേണം
നന്നായി ഉറങ്ങാൻ ദിവസവും 6 – 8 മണിക്കൂർ മാറ്റിവെക്കണം.
എന്നും ഒരേ സമയത്ത് ഉണരുകയും ഒരേ സമയത്ത് ഉറങ്ങുകയും ചെയ്താൽ Body clock / Biological clock കൃത്യമാവുകയും മനസ്സിനൊപ്പം ബുദ്ധിയും ശരീരവും ഉണർന്നു പ്രവർത്തിക്കുകയും ചെയ്യും. ശരിയായി ഉറങ്ങിയില്ലെങ്കിൽ പഠന സമയത്തോ പരീക്ഷാ സമയത്തോ ശ്രദ്ധിക്കാൻ പറ്റാതെ വരും. Sleep debt അഥവാ ഉറക്കത്തിന്റെ കടം , നമ്മുടെ അടുത്ത ദിവസത്തെയും ക്ഷീണിപ്പിക്കാൻ ഇടവരുത്താതിരിക്കാം. Anxiety, depression, Migraine , Eye-strain എന്നിവയൊക്കെയാവും ഉറക്കം ശരിയാവാത്തവർക്ക് കിട്ടുന്ന കൂട്ടുകാർ!
രണ്ടു പെൺകുട്ടികൾ
2021 ൽ NEET പരീക്ഷ എഴുതി 522 മാർക്ക് നേടിയ ഒരു മിടുക്കി കുട്ടിയെ ഓർക്കുന്നു. തലേ ദിവസം രാത്രി ഉറങ്ങാതിരുന്നു പഠിച്ചു. NEET പരീക്ഷാ ദിവസം ഉഗ്രൻ തലവേദനയും ടെൻഷനും, പോരാഞ്ഞിട്ട് ഒരു വാളും. പരീക്ഷ കുളമായെന്നത് പ്രത്യേകം പറയേണ്ടല്ലോ.
2022 NEET പരീക്ഷയ്ക്ക് വീണ്ടും നന്നായി തയ്യാറെടുത്തു. മോഡൽ പരീക്ഷകളിൽ നല്ല റാങ്കും നേടി. അങ്ങനെ പരിശീലനത്തിൽ 90 % പൂർത്തിയാക്കിയെങ്കിലും തലേ ദിവസം ഉറങ്ങിയില്ല ! ചരിത്രം ആവർത്തിക്കപ്പെട്ടു. പരീക്ഷാ ഹാളിനു മുന്നിൽ അവശയായിട്ടാണ് നമ്മുടെ താരം എത്തിയത്. അനന്തമായി നീണ്ടുകിടക്കുന്ന ബയോളജി statement ചോദ്യങ്ങൾ കൂടി കണ്ടപ്പോഴേക്കും പഠിച്ചതിൽ പകുതിയും ആവിയായിപ്പോയി. എങ്ങനെയാണെങ്കിലും ഒരു വിധത്തിൽ എഴുതി മാർക്ക് 573 ൽ എത്തിച്ചു.
ഭാഗ്യം പരിശ്രമിക്കുന്നവരുടെ കൂടെയാണല്ലോ ! ബ്രില്യന്റ് Youtube ചാനൽ വഴി റിസർവേഷൻസിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കി വേണ്ടരീതിയിൽ Apply ചെയ്തതിനാൽ 2022 ൽ ആദ്യത്തെ കേരള Allotment വഴി പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടി.
2022 ൽ ഇടുക്കിയിലും പത്തനംതിട്ട കോന്നിയിലുമായി 200 പുതിയ മെഡിക്കൽ കോളജ് സീറ്റ് വന്നതിനാൽ ഇതുപോലെ പലർക്കും അത് ഒരു അനുഗ്രഹമായി.
രണ്ടാമത്തെ പെൺകുട്ടി 423 മാർക്കുമായാണ് 2021 ൽ ചേരുന്നത്. ആദ്യമൊക്കെ ഹോസ്റ്റലിനോട് പൊരുത്തപ്പെടാൻ സമയമെടുത്തു. കൂട്ടുകാരുടെ മാർക്കൊക്കെ നോക്കി ടെൻഷനടിച്ച് പഠനം 11.30 ൽ നിന്ന് പതുക്കെ നട്ടപ്പാതിരാ വരെയും പുലർച്ചെ വരെയും നീണ്ടു പോയി. ഹോസ്റ്റലിൽ അതിരാവിലെ (7:00-8:00)ഭക്ഷണം കഴിക്കാൻ എഴുന്നേറ്റിട്ട് പിന്നീട് ഇടയ്ക്കൊക്കെ ഉറക്കം വന്നു. പരീക്ഷകളിൽ പൂർണമായും ശ്രദ്ധ കിട്ടാതാവുകയും ആഴ്ച പരീക്ഷകളിൽ റാങ്ക് താഴേക്കു പോയിത്തുടങ്ങി. അങ്ങനെ മൊത്തം ടെൻഷനായി പഠനം താളം തെറ്റി.
അത്താഴമൊക്കെ കഴിഞ്ഞ് ഫോൺ കിട്ടുമ്പോ ക്ലാസ്ടീച്ചർമാരെ വിളിക്കാറുണ്ട്. അങ്ങനെ സംസാരിച്ചപ്പോഴാണ് ഉറക്കം കൃത്യമാക്കാൻ നിർബന്ധിച്ചത് . പുലർച്ചെ നാലു മണി വരെയൊക്കെ നീണ്ടുപോയ സ്വപ്നം കാണലും വായനയും നിർത്തിയിട്ട് അത്താഴം കഴിഞ്ഞ് നന്നായി പഠിച്ച് പതിനൊന്നരയോടെ ഉറങ്ങാനും രാവിലെ എന്നും ഒരേ സമയത്ത് ഉണരാനും തുടങ്ങി. ഉച്ചകഴിഞ്ഞത്തെ മയക്കമൊക്കെ വേണ്ടാന്ന് വച്ചു. Sleep കൃത്യമായതോടെ മനസ്സും ബുദ്ധിയും കൃത്യമായി പ്രവർത്തിച്ചു തുടങ്ങി. പതുക്കെ പതുക്കെ മോഡൽ പരീക്ഷകളിലും നല്ല റാങ്കുകൾ നേടി. A+ പരീക്ഷകൾക്കു ശേഷം കിട്ടുന്ന മാർക്കിനേക്കാൾ ചോദ്യങ്ങൾക്കും ഉത്തരങ്ങളും മനസ്സിലാക്കി പഠിക്കുന്നതിന് പ്രാധാന്യം നൽകി.
2022 NEET പരീക്ഷ എഴുതുന്നതിനു മുമ്പ് ഈ കുട്ടി എന്നെ വിളിച്ച് പറയുകയാണ് ” സാറേ എനിക്ക് ടെൻഷനില്ല ” എന്ന്. തലേ ദിവസം നന്നായി ഉറങ്ങി പൂർണ സന്തോഷവതിയായാണ് അവൾ പരീക്ഷ എഴുതാൻ യാത്ര തിരിച്ചത്. റിസൾട്ട് വന്നപ്പൊ 651 മാർക്കുണ്ടായിരുന്നു . 423 ൽ നിന്നും 651 ൽ എത്തി , 228 മാർക്ക് കൂടുതൽ നേടി ! അഖിലേന്ത്യാ തലത്തിൽ 4109-ാം റാങ്കും കേരളാ മെഡിക്കലിൽ 286 റാങ്കും നേടി. കാറ്റഗറി റാങ്കിൽ കേരളത്തിൽ മൂന്നാമതെത്തിയെന്ന് മാത്രമല്ല, AFMC യുടെ ആദ്യത്തെ ലിസ്റ്റിലും വരെ ഇടം പിടിച്ചു.
ഏതായാലും ഒരേ ബാച്ചിലെ ആറ് കൂട്ടുകാർക്കൊപ്പം ശ്രുതി സുകുമാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടി!
വേണം ; അവസരങ്ങളെപ്പറ്റിയുള്ള അറിവ് –
അഡ്മിഷനുകളെപ്പറ്റിയും അവസരങ്ങളേപ്പറ്റിയും ഒക്കെ വിജ്ഞാപനം വന്നാൽ ഉടനെ തന്നെ
വളരെ ലളിതമായി ;സാധാരണക്കാരന് മനസ്സിലാകും വിധം Brilliant Youtube Channel വഴി അപ്പപ്പോൾ Live, Orientation Programs, സംശയ നിവാരണം എന്നിവയൊക്കെ എല്ലാവർക്കും ലഭിക്കുന്നതു പോലെ ചെയ്യാറുണ്ടെങ്കിലും , ചിലരൊക്കെ അശ്രദ്ധ മൂലം ഒത്തിരി നല്ല അവസരങ്ങൾ നഷ്ടപ്പെടുത്താറുണ്ട്.
കഴിഞ്ഞ വർഷം NEET പരീക്ഷയ്ക്ക് കഴിവിനൊത്ത് പഠിച്ചെഴുതിയ ഒരു കുട്ടി 472 മാർക്ക് വാങ്ങിയിരുന്നു. വെറുതെ കേരളാ വഴി Allotment ലഭിച്ചോ എന്നറിയാനായി മാതാപിതാക്കളെ വിളിച്ചതോർക്കുന്നു. മാർക്ക് കുറവായതിനാലും മാതാപിതാക്കൾക്ക് KEAM website വഴി profile – ൽ നോക്കാൻ അറിയാതിരുന്നതിനാലും Allotment വന്നത് ശ്രദ്ധിച്ചില്ല. കേരളാ മെഡിക്കൽ റാങ്ക് 7586 ൽ Latin Catholic and Anglo Indian വിഭാഗത്തിൽ റിസർവേഷൻ ഉണ്ടായിരുന്നതിനാൽ വെറും ആയിരം രൂപ കോഴ്സ് ഫീസിൽ എറണാകുളത്തെ ശ്രീനാരായണയിൽ എം.ബി ബി.എസ് സീറ്റ് ലഭിക്കാൻ അർഹതയുണ്ടായിരുന്നു. വേണ്ട സമയത്ത് Profile പരിശോധിക്കാൻ മറന്നതിനാൽ Allotment വന്നത് കാണാതെ പോവുകയും ഫീസ് അടക്കാനുള്ള സമയം കഴിഞ്ഞു പോവുകയും ചെയ്തു.
അന്ന് ശിവകുമാർ സാറിന്റെ സമയോചിതമായ നിർദ്ദേശങ്ങൾ പ്രകാരം എൻട്രൻസ് കമ്മീഷണറുടെ ഓഫീസ് വഴി ബന്ധപ്പെടുകയും കോളേജിൽ നേരിട്ടെത്തി ചേരാനുള്ള സമ്മതം അറിയിക്കുകയും ചെയ്തു. Mop-Up വഴി ചേരാനുള്ള സൗകര്യം ലഭിക്കുമെന്ന് കേരള എൻട്രൻസ് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്ന് മറുപടി ലഭിച്ചു. ഒന്നോർത്താൽ, അതറിഞ്ഞിരുന്നില്ലെങ്കിൽ ഒരു വർഷം നഷ്ടമായേനെ.
Youtube channel വഴി പ്രോഗ്രാമുകളിലെല്ലാം candidate profile കൂടെക്കൂടെ പരിശോധിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി പറയാറുണ്ട്. മെഡിക്കൽ – എഞ്ചിനീയറിംഗ് മേഖലയിൽ പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും മാതാപിതാക്കളും ഇനിയെങ്കിലും വളരെ ശ്രദ്ധയോടെ വരുന്ന അവസരങ്ങളെപ്പറ്റി പഠിക്കാൻ ശ്രമിക്കണം , അർഹമായ സീറ്റുകൾ നേടിയെടുക്കണം. പണ്ടൊക്കെ തിരുവനന്തപുരത്തും കാസർഗോഡും നിന്നൊക്കെ യാത്ര ചെയ്ത് ഈ orientation ക്ലാസുകൾ കേൾക്കാൻ ക്ഷമയോടെ വന്നിരുന്ന മാതാപിതാക്കളെ സ്നേഹത്തോടെ ഓർക്കുന്നു. യാത്ര ചെയ്ത്
വീട്ടിലെത്തുമ്പോഴേക്കും പകുതിയും മറന്നിട്ടുണ്ടാവും.
ഇന്നിപ്പോൾ എല്ലാം എപ്പോൾ വേണമെങ്കിലും വിരൽത്തുമ്പിൽ ലഭിക്കും. അല്പം ക്ഷമയുണ്ടായാൽ മതി. പഠിക്കാൻ ശ്രമിച്ചാൽ മതി. അവസരങ്ങളുടെ ഈ കടലിൽ നിന്നും കൈപ്പിടിയിലൊതുക്കാവുന്ന ഒത്തിരി നിധികളുണ്ട് !
ഇവിടെ രാത്രി പകലാക്കി, നമ്മുടെ കുട്ടികൾക്കു വേണ്ടി ഏറ്റവും നല്ലത് കൊടുക്കാൻ പണിയെടുക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് !
Team Brilliant കൂടെയുണ്ട് ! ധൈര്യമായിട്ട് പഠിച്ചോളൂ !