വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നങ്ങളിലേക്ക് മെല്ലെ നടന്നു നീങ്ങുമ്പോൾ അവ ഞൊടിയിടയിൽ അകലങ്ങളിലേക്ക് അപ്രത്യക്ഷ്യമായാൽ ഒരു മനുഷ്യന് എന്തെല്ലാം സംഭവിക്കും ? അവരുടെ സ്വപ്നങ്ങൾ മാത്രമല്ല അപ്പോൾ അപ്പോൾ തകരുന്നത്, അവരുടെ ഹൃദയം കൂടെയാണ് .
അത്തരം ഹൃദയഭേദകമായ ഒരു അനുഭവത്തിലൂടെ കടന്നുപോയ ഒരു NEET വിദ്യാർത്ഥിയാണ് ഞാൻ.എംബിബിസ് എന്ന എന്റെയും, എന്റെ കുടുംബത്തിന്റെയും വർഷങ്ങളായുള്ള സ്വപ്നം വീണ്ടും കൈയെത്തും ദൂരത്തു അകന്ന് പോയി. ഇനി NEET എന്ന സ്വപനം പോലും എനിക്ക് കാണാൻ സാധിക്കുമോ എന്നെനിക്ക് തന്നെ സംശയം തോന്നിപ്പിച്ച നാളുകളിലൂടെയാണ് ഞാൻ കടന്നു പോയത് .അത്തരം ദുരനുഭവം നൽകിയ ഒരു പരീക്ഷാദിനമായിരുന്നു അന്ന് .പരീക്ഷാദിനം മാത്രമേ എനിക്ക് ഇപ്പോഴും കടന്നു പോയിട്ടുള്ളൂ ,ആ ദിനം ഒരു വിദ്യാർത്ഥിയായ എനിക്ക് നൽകിയ മനസികാഘാതം ഇപ്പോഴും എന്നെ വിട്ടു പോയിട്ടില്ല.ഇത്തവണ നീറ്റ് എഴുതിയ എല്ലാവരെയും പോലെ തന്നെ വളരെയധികം പ്രതീക്ഷയോടെയാണ് ഞാനും അന്ന് പരീക്ഷയ്ക്ക് വേണ്ടി തയാറെടുത്തത്.രണ്ടു ദിവസം മുന്നേ തന്നെ ഞാൻ എൻ്റെ അഡ്മിറ്റ് കാർഡും,എക്സാം എഴുതാൻ ആവശ്യമായ എല്ലാ രേഖകളും എടുത്ത് വെച്ചിരുന്നു.ആ ദിവസം മറ്റൊരു കാര്യങ്ങളെക്കുറിച്ചും ടെൻഷൻ അടിക്കാതെ പരമാവധി relaxed ആയി സെന്ററിൽ പോകാനായിരുന്നു എൻ്റെ പ്ലാൻ.അതിനാൽ എൻ്റെ കൺട്രോളിലുള്ള എല്ലാ കാര്യങ്ങളും മുൻകൂട്ടി ചെയ്തു തീർക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.പയ്യന്നൂരാണ് എനിക്ക് സെന്റർ കിട്ടിയത്.ഒരു മണിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഞാൻ വളരെ നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി.അമ്മയുടെയും അച്ഛന്റെയും കൂടെ കാറിലാണ് ഞങ്ങൾ പുറപ്പെട്ടത്.എന്നെക്കാൾ ടെൻഷനും പേടിയും എൻ്റെ മാതാപിതാക്കൾക്കായിരുന്നു.എൻ്റെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും അവർ അവുരുടെ സ്വപ്നങ്ങളായി കണക്കാക്കി എനിക്ക് എല്ലാ രീതിയിലുമുള്ള സപ്പോർട്ടും ചെറുപ്പംമുതലെ തന്നിരുന്നു.സെന്ററിലേക്ക് എത്താൻ വെറും രണ്ടു കിലോമീറ്റർ മാത്രം ദൂരം കാണിച്ചപ്പോൾ അതുവരെ relaxed ആയിരുന്ന എൻ്റെ മനസിലേക്ക് എക്സാം ഭയം പെട്ടന്ന് കടന്നു കൂടി. കാരണം ഞാൻ ഒരു റിപീറ്റർ വിദ്യാർത്ഥിയാണ്.ഇത്തവണ എനിക്ക് എൻ്റെ ലക്‌ഷ്യം നേടിയെടുത്തത്തെ തീരു എന്ന ഉറച്ച തീരുമാനത്തോടെയാണ്  ഞാൻ പരീക്ഷക്ക് വേണ്ടി തയാറെടുത്തിരുന്നത്.
എൻ്റെ പേടി മനസിലാക്കിയ അമ്മ എന്നെ പരമാവധി കൂൾ ആക്കാൻ ശ്രമിച്ചു.മനസിലൂടെ എക്സാം ടെൻഷൻ കടന്നു പോയികൊണ്ടിരുന്നതിനാൽ ഞാൻ പുറത്തെ കാര്യങ്ങളൊന്നും ശ്രെദ്ധിച്ചിരുന്നില്ല.പെട്ടന്നാണ് ഞാൻ മനസിലാക്കിയത് കുറെ നേരമായി വഴിയിൽ വണ്ടികൾ എല്ലാം ബ്ലോക്ക് ആയി കിടക്കുവാണെന്ന്.ഒരു വലിയ കണ്ടൈനർ മറിഞ്ഞതിനാലായിരുന്നു ഇത്രെയും ബ്ലോക്ക്. ഞങ്ങൾ നേരത്ത ഇറങ്ങിയതിനാൽ സമയം അധികം പോയിട്ടുണ്ടായിരുന്നില്ല.പക്ഷെ എനിക്കും അമ്മയ്ക്കും ടെൻഷൻ ആകാൻ തുടങ്ങി.അര മണിക്കൂർ കൊണ്ട് വെറും 100 മീറ്റർ മാത്രം വണ്ടി നീങ്ങുന്ന അവസ്ഥ.ഒരു രീതിയിലും ഫോർ വീലർ വണ്ടികൾ മുന്നോട്ട് നീങ്ങാത്ത സാഹചര്യം.റിപ്പോർട്ടിങ് ടൈമിൽ എത്തണമെങ്കിൽ ഇപ്പോൾ തന്നെ ഇവിടുന്ന് പോകണമായിരുന്നു .ബ്ലോക്ക് ഇപ്പോഴൊന്നും തീരില്ലെന്ന് മനസിലാക്കിയ അച്ഛൻ, അവിടെ റോട്ടിൽ കണ്ട ഒരു ബൈക്ക് ഉള്ള അങ്കിളിനോട് എന്റെ എക്സാം കാര്യം പറഞ്ഞു.പറഞ്ഞ മാത്രയിൽ തന്നെ അങ്കിൾ സമ്മതിക്കുകയും ഞാൻ അങ്കിളിൻറെ കൂടെ ബൈക്കിൽ അവിടുന്ന് സെന്ററിലേക്ക് യാത്ര തുടങ്ങി .അങ്കിൾ മാക്സിമം വേഗത്തിൽ ബൈക്ക് ബ്ലോക്കിൽക്കൂടെ ഓടിച്ചു തുടങ്ങി.ആദ്യമായി ബൈക്കിൽ യാത്ര ചെയ്യുന്നത്കൊണ്ട് ഞാൻ പുറകിൽ വളരെ കഷ്ടപ്പെട്ടാണ് ബാലൻസ് ചെയ്തിരുന്നത്.ഒരു മണി ആയപ്പോഴേക്കും അങ്കിൾ എന്നെ സെന്ററിൽ ഡ്രോപ്പ് ചെയ്തു.ഞാൻ ഓടി സെന്ററിൽ ചെന്നപ്പോഴേക്കും അവിടെ എന്നെ അവർ തടഞ്ഞു.ഞാൻ മൂന്ന് മിനുട്ട് ലേറ്റ് ആണെന്നും, എക്സാം എഴുതാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.ആദ്യം അവർ എന്നെ വെറുതെ പേടിപ്പിക്കാൻ പറഞ്ഞതാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവർ എന്നോട് വളരെ strict ആയി തന്നെ ഞാൻ മൂന്ന് മിനുട്ട് ലേറ്റ് ആയത്കൊണ്ട് NEET എഴുതിപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.ഞാൻ ലേറ്റ് ആയതിനുള്ള കാരണം പറഞ്ഞിട്ടും അവർ എന്നെ ഹാളിൽ കയറ്റിയില്ല .ഞാൻ അപ്പോൾ തന്നെ അച്ഛനെയും അമ്മയെയും വിളിച്ചു.അവർ അധികം വൈകാതെ തന്നെ അവിടെ എത്തി .അവർ വന്ന് കാര്യം പറഞ്ഞിട്ടും സെന്ററിലുള്ളവർ എക്സാം എഴുതാൻ സമ്മതിച്ചില്ല.

അപ്പോൾ എൻ്റെ എക്സാം എഴുതാനുള്ള സമയവും വളരെ അധികം കഴിഞ്ഞുപോയിരുന്നു.ഞാൻ അവരോട് കരഞ്ഞു പറഞ്ഞിട്ടും അവർ എന്നെ കേട്ടില്ല.അമ്മയ്ക് അപ്പോൾ ടെൻഷൻ കേറി പ്രഷർ കൂടി അമ്മയെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട അവസ്ഥ വരെ വന്നു.ഞാൻ ആ സമയം അനുഭവിച്ച വിഷമം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.സങ്കടം സഹിക്കാതെ വിഷമിച്ചു കരയുന്ന എന്നെ അവിടെ ഉള്ള ആളുകൾ ആശ്വസിപ്പിച്ചു.കുറച്ചു നേരത്തിനുശേഷം അമ്മ OKAY ആയതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. അച്ഛൻ തിരിച്ചുള്ള യാത്രയിൽ ഉടനീളം എന്നെ പോസിറ്റീവ് ആയ വാക്കുകൾ കൊണ്ട് സമാധാനിപ്പിച്ചുകൊണ്ടേ ഇരുന്നു.അമ്മയുടെയും സങ്കടം വീട്ടിൽ വന്നപ്പോൾ കുറഞ്ഞിരുന്നു.പക്ഷെ വീട്ടിൽ എത്തിയപ്പോഴാണ് ഞാൻ അറിയുന്നത് എനിക്ക് പരീക്ഷ എഴുതാൻ സാധികാത്ത വാർത്ത ന്യൂസിൽ വന്നു എന്ന്. തലയും വാലും ഇല്ലാത്ത വാർത്തയായിരുന്നു വന്നിരുന്നത്.മനസ്സ് തകർക്കുന്ന ഒരുപാട് നെഗറ്റീവ് കമെന്റ്സും സോഷ്യൽ മീഡിയ പേജുകളിൽ വന്നു നിറഞ്ഞു.

അങ്ങനെ ഞാൻ മാനസികമായി തകർന്നിരിക്കുന്ന സമയത്താണ് ഞാൻ പഠിക്കുന്ന ബ്രില്ലിയൻറ് കോച്ചിങ് സെന്ററിലെ ഡിറക്ടറായ ജോർജ് സർ എന്ന് വിളിച്ചു സമാധാനിപ്പിക്കുകയു,എനിക്ക് അടുത്ത തവണ ഫ്രീ ആയി അഡ്മിഷൻ തരാമെന്നും പറയുകയും ചെയ്തത് .മാനസികമായി അപ്പോൾ എനിക്ക് ,എൻ്റെ ടീച്ചേഴ്സിന്റെയും ജോർജ് സാറിന്റെയും വാക്കുകൾ വല്ലാത്ത ഒരു മോട്ടിവേഷൻ ആണ് നൽകിയത്.അവർ തന്ന സപ്പോർട്ട് കാരണമാണ് ഞാൻ എന്റെ ഭാഗം പറഞ്ഞുകൊണ്ടുള്ള ഒരു വിഡിയോയും ഞങ്ങളുടെ ബ്രില്ലിയന്റിന്റെ ചാനലിൽ പങ്കുവെച്ചത്.അത് എന്നെ ആ ദുരനുഭവത്തിൽ നിന്നും പുറത്തു കടക്കാൻ സഹായിച്ചു.

ഇപ്പോഴും ഞാൻ അതിൽ നിന്നും നിന്നും പൂർണമായും മുക്തയായിലെങ്കിലും എന്റെ സങ്കടം സ്വന്തം സങ്കടം പോലെ കണ്ട്‌,എനിക്ക് മാനസികമായി പിന്തുണ തന്ന കുറെ നല്ല മനുഷ്യരെ എനിക്ക് കാണുവാൻ സാധിച്ചു.അവരുടെ പിന്തുണ എനിക്ക് വലിയൊരു ഊർജം തന്നെയാണ് നല്കികൊണ്ടിരിക്കുന്നത്.ആ ഒരു ഊർജ്ജം അടുത്ത തവണ വീണ്ടും നീറ്റ് എഴുതണമെന്ന ഉറച്ച ചിന്ത എന്നിൽ നിറക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

നയന ഞങ്ങടെ യൂട്യൂബ് ചാനലിൽ പങ്ക് വെച്ച വീഡിയോ കാണാൻ ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

3 minutes late and I missed NEET exam
Let’s listen to Nayana George, the girl who cried that day