NEET 2022 RESULT ചരിത്രം ആവർത്തിച്ചു ബ്രില്ല്യന്റ്

നീറ്റ് 2022 ഫലം പ്രഖ്യാപിച്ചു. കേരളത്തിലെ ഒന്നും രണ്ടും സ്ഥാനമടക്കം ആദ്യപത്തു റാങ്കുകളില്‍ എട്ടും പാലാ ബ്രില്ല്യന്‍റ് കരസ്ഥമാക്കി. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാ പരിശീലന രംഗത്ത് പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററിന്‍റെ വിശ്വാസ്യത ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ റാങ്കുകളുടെ ഉന്നത ശ്രേണിയില്‍ ആധിപത്യം സഥാപിച്ച് തിളക്കമാര്‍ന്ന വിജയം കാഴ്ചവച്ചു.
18 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ആദ്യ 1000 റാങ്കിനുള്ളില്‍ ഇടംനേടിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 85 ശതമാനവും പാലാ ബ്രില്ല്യന്‍റില്‍ പരിശീലനം നേടിയവരായതുവഴി ബ്രില്ല്യന്‍റിന്‍റെ കേരളത്തിലെ സ്ഥാനം മുന്‍നിരയില്‍ തന്നെയാണെന്ന് തെളിയിച്ചു.

കേരളത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മലപ്പുറം സ്വദേശിനി നന്ദിത പി. 720 ല്‍ 701 മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ 47-ാം റാങ്ക് നേടി. വിമുക്തഭടനായ പടന്നപ്പാട്ട് പത്മനാഭന്‍റെയും
കോമളവല്ലിയുടെയും മകളാണ്.
ഓള്‍ ഇന്ത്യാ റാങ്ക് 79 നേടി 700 മാര്‍ക്കോടെ സിദ്ധാർത്ഥ് എം നായര്‍ കേരളത്തില്‍ രണ്ടാമനായി. തൃപ്പൂണിത്തുറ സ്വദേശി ഡോ.മധു എസിന്‍റെയും ആര്‍ക്കിടെക്റ്റായ രഞ്ജന ആര്‍ നായരുടെയും മകനാണ്.
കൊച്ചിസ്വദേശനിയായ നീവ് മറിയം റോബര്‍ട്ട് 700 മാര്‍ക്കോടെ ഓള്‍ ഇന്ത്യാ റാങ്ക് 97 നേടി കേരളത്തില്‍ നാലാമതായി.
കോട്ടയം സ്വദേശി വംശികൃഷ്ണന്‍ 696 മാര്‍ക്കോടെ ഓള്‍ ഇന്ത്യാ റാങ്ക് 112 ഉം കേരളത്തില്‍ അഞ്ചാം സ്ഥാനവും നേടി.
തിരുവനന്തപുരം സ്വദേശിനി ശിവാനി എസ് പ്രഭു അഖിലേന്ത്യാ തലത്തില്‍ 131 റാങ്ക് നേടി കേരളത്തില്‍ ആറാം സ്ഥാനം കരസ്ഥമാക്കി.
കണ്ണൂര്‍ സ്വദേശി നന്ദന റ്റി.വി. 192 റാങ്ക് നേടി കേരളത്തില്‍ എട്ടാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ 210 റാങ്ക് നേടിയ രാധിക ആര്‍. കേരളത്തില്‍ ഒമ്പതാം റാങ്ക് കരസ്ഥമാക്കി. സിയോണ മരിയ ഡിസൂസ കേരളത്തിലെ പത്താം സ്ഥാനവും നേടിയെടുത്തു.

കേരളാ റാങ്ക് 1 ഉം 2 ഉം ഉള്‍പ്പെടെ ആദ്യ 10 ല്‍ 8 ഉം 100 ല്‍ 82 ഉം 600 മാര്‍ക്കിനു മുകളില്‍ 1200 ലധികം കുട്ടികളും പാലാ ബ്രില്ല്യന്‍റിന്‍റെ അഭിമാനതാരങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *







Have a Question?

Contact Us

We would like to hear from you. Please send us a message by filling out the form below and we will get back with you shortly.

First
Last


test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...